പ്രണയ നായകാ ,
എന്റെ ആത്മാവിന് പരിചിതനായ നിനക്ക് ഞാൻ കുറിക്കുന്നു . എനിക്ക് നിന്നോട് പങ്കുവെക്കാനുള്ളത് ഒരായിരം കഥകളാണ് . ആയിരത്തിയൊന്നു രാവുകൾ തീർത്തും തീരാത്ത എന്റെ അനശ്വരമായ കഥകൾ !
ഞാൻ പ്രേംപാത്ര! എന്നെ തിരിച്ചറിഞ്ഞ നാളിൽ ഞാൻ എനിക്ക് നൽകിയ പേര് നിന്നെ അറിയിച്ചു എന്നു മാത്രം . ഒരു പെണ്ണ് ആണിന് എഴുതുന്നത് പ്രേമലേഖനമാവുമോ എന്നെനിക്കറിയില്ല . പക്ഷെ ഞാൻ ഒരു കത്ത് ഏത് പുരുഷന് എഴുതിയാലും അത് പ്രേമ ലേഖനങ്ങളായി രൂപാന്തരപ്പെടുന്നു . എന്റെ വാക്കുകളിൽ നീ പ്രേമത്തെ രുചിക്കുന്നുണ്ടെങ്കിൽ.. തീർച്ചയായും ഞാൻ മൂകയും ബധിരയുമാണെന്ന് പ്രഖ്യാപിക്കും . നീ അന്ധനും !!
എന്റെ ഉള്ളിലെ പ്രണയം കൊടുമുടികളുടെ അടിയിൽ നിന്നും നുരഞ്ഞു പൊന്തുന്ന ലാവ പോലെ ഉയർന്നു വരുന്നു . ഒരു തികട്ടൽ പോലെ ഞാൻ അതിനെ കെട്ടടക്കാൻ പ്രേരിതയാകുന്നു . ഓരോ പുരുഷനിലും ഒഴിഞ്ഞു കിടക്കുന്ന എന്റെ പ്രേമ പാത്രം ഞാൻ കാണുന്നു. ഓരോ പാത്രവും അളവില്ലാതെ നിറയ്ക്കാൻ ഞാൻ വെമ്പൽ കൊള്ളുന്നു . എന്റെ പ്രണയത്തിന്റെ പരിലാളനകളിൽ അകപ്പെട്ടവർ ,ഹാ !! എത്രയോ ഭാഗ്യവാന്മാർ !
എന്റെ ഉള്ളിലെ പ്രേമ മണികളെ വിളമ്പി നിറച്ച്... ആകുലതകളില്ലാതെ നിസ്വാർത്ഥമായി എനിക്ക് പ്രണയിക്കണം . ഓരോ മുത്തവും പ്രണയത്തിന്റെ ഭാഷയാണെങ്കിൽ ആ ഭാഷയിൽ പ്രാവീണ്യം നേടി.. ഒരാളും ഇതിലും നന്നായി ഭാഷിക്കാത്ത രീതിയിൽ എനിക്ക് ചുംബിക്കണം . രതി അതിനൊരു മാർഗ്ഗമാണെങ്കിൽ,... ആ മാർഗ്ഗം എനിക്ക് തന്നെ കൈപ്പറ്റണം !! ഈ ലോകത്തിലെ ഏക വനിത ഞാനായിരുന്നുവെങ്കിൽ.. നക്ഷത്രക്കുഞ്ഞുങ്ങളെ പോലെ ഭൂമിയിൽ ഞാനെൻറെ വിത്തുകൾ പാവി മുളപ്പിക്കുമായിരുന്നു . ഒരു കടലിൽ മീനുകളെന്നപ്പോൽ ഞാൻ ചുരത്തിയ പാലിൽ എന്റെ പുരുഷക്കുഞ്ഞുങ്ങൾ കൈക്കാലുകളിട്ടടിക്കുമായിരുന്നു.
എന്റെ കേളികളിൽ ആവേശപരിതരായ ഓരോ പുരുഷനും എന്റെ നഗ്നതയിൽ ഉഴുന്നുക്കാളകളെ പോലെ പണിയെടുക്കുമായിരുന്നു . ഞാൻ ഒരേ സമയം തന്നെ ഈ ലോകത്തിന്റെ മാതാവും പ്രണയിനിയും ആകുമായിരുന്നു .
ഹാാാ !! പ്രണയമേ ... നീ എന്തുക്കൊണ്ട് എന്നിൽ മാത്രമായി നിറഞ്ഞുക്കവിയുന്നു ?? ഒരു നേർത്ത പുകപ്പോലെ ആത്മാവ് എന്റെ ശരീരം വിട്ടു പോകുമ്പോൾ ,ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ഒരു നൂറു ഭ്രമണയന്ത്രങ്ങളാൽ ഞാൻ ചുറ്റപ്പെടും . എന്റെ ഉള്ളിലെ കാന്ത ശക്തിയാൽ ആകർഷിക്കപ്പെട്ട ഓരോത്തിനും ഞാനെന്റെ ഭാഷ പകർന്നു നൽകും . സത്വമില്ലാത്ത എല്ലാത്തിനെയും സത്വമുള്ളതാക്കി തീർക്കും .
എന്റെ നൂറ് നുറുങ്ങ് ചിന്തകളുടെ മേനിയിൽ നീ നിറഞ്ഞാടുന്നു. എല്ലാം മറന്ന് ലയിച്ചുറങ്ങാൻ ഞാൻ പ്രേരിതയാകുന്നു . ആഴങ്ങളിൽ ... തിരമാലകളുടെ പരിലാളനകളിൽ.... മണൽ തരികളോളം ലയിച്ച്... ശംഖുനാദത്തിൽ മതി മറന്ന് ... അങ്ങനെ ... ഓളങ്ങളുടെ ഒഴുക്കിൽ ഞാനങ്ങനെ...
ഒരു ഉറക്കം!! അത് തികച്ചും അനുവാര്യമാണ് !! പക്ഷെ പിന്നീടുള്ള ഉണർവിനെ ലോകം എങ്ങനെ സ്വീകരിക്കുമെന്നത് പ്രവചനാതീതവുമാണ് ..
അങ്ങനെ ,,, ഒരു ആമാവാസി നാളിൽ ഞാനും ഉണർത്തപ്പെട്ടു!! ഒരു ഉറക്കത്തിൽ പോയ് മറഞ്ഞ കാലചക്രത്തിന്റെ മറവിൽ !!
എന്നിലെ എന്റെ സ്ത്രീയെ ഒരായിരം ഒറ്റക്കയ്യന്മാരുടെ കമ്പിപ്പാരകൾക്കൊണ്ട് കുഴിച്ചു മൂടപ്പെടുന്നു. ദു:സ്വപ്നം !! ഫലിക്കപ്പെട്ട ഒരു പകൽ സ്വപ്നം!!
കണ്മുന്നിൽ കണ്ട ഒരു നേർത്തക്കാഴ്ച്ചയിൽ എന്റെ ഉള്ളം പിടഞ്ഞു .എല്ലുകൾ പൊടിഞ്ഞ് എണ്ണത്തിൽ കവിഞ്ഞു ... അടിവയറുടഞ്ഞ് ഒരുക്കൂട്ടം ആത്മാക്കൾ പറന്നുപ്പൊങ്ങി. പാലുറവ വറ്റിയ കടലോളങ്ങളിൽ രക്തപ്രവാഹത്തിന്റെ തിരകൾ ആഞ്ഞടിച്ചു. എങ്ങും പ്രണയത്തിന്റെ ചുവപ്പ് നിഴലിച്ചു . "ഹാ! പ്രണയമയം !!പ്രണയമയം " -എന്റെ പ്രേമ ഭാജനങ്ങൾ വിളിച്ചു പറയുന്നു. ഓ! നിങ്ങൾക്ക് ഞാൻ പറഞ്ഞുത്തരാതെ പോയ ആ വികാരത്തിന്റെ നിറവും ഇതു തന്നെ ആയിരുന്നു . ചുവപ്പ് !!
തോലും മാംസവും ഒന്നായി ഭക്ഷിക്കുന്ന ആ ഹിംസ്രജന്തുക്കളുടെ നടുവിൽ പിച്ചിച്ചീന്തപ്പെട്ടു കുഴിച്ചു മൂടുമ്പോഴും അവൾ വിലപിച്ചത് ഒന്ന് മാത്രമായിരുന്നു.പ്രണയത്തിന്റെ കൊടുംച്ചൂടിലും നിറങ്ങൾ പെയ്തിറക്കി പുഷ്പ്പഹാരങ്ങൾ പൊഴിയിച്ച ആ ആത്മാവിന്റെ ധ്വനി നിനക്ക് കേൾക്കുന്നില്ലേ ??
അതെ .... അത് ഇങ്ങനെ ആയിരുന്നു .... "അല്ലാ ! അല്ലാാാ !ഞാാാൻ...... ഞാാാൻ... സ്ത്രീ..... സ്ത്രീ അല്ലാാാാ !!"

.jpg)

2 comments:
nailed it....
നിന്റെ വിഷം മോന്തി മോന്തി ഞാനീ രാവിൻ മൌനമാകുന്നു....എന്റെ പ്രണയമേ, ന്റെ പെണ്ണെ നിന്റെ ഉള്ളിടങ്ങളിൽ എനിക്കായി ഇനിയുമെന്ത്ര വിഷ കടലുകൾ തിര തല്ലുന്നുണ്ട്..!!!
Post a Comment