സ്വരുക്കൂട്ടി വെച്ചതിന്‍ ഭാഗമെല്ലാം,
നക്കി തുടച്ചു എന്‍ മക്കളെല്ലാം,
എന്നിട്ടും, ഹാ !അടങ്ങുന്നില്ല ലഹള,
കാതോര്‍ത്തു കിടക്കുക്കയാണാ ബഹളം!!
"മിച്ചം വന്നൊരു നാണയത്തിന്‍ "മേല്‍,
തര്‍ക്കം തന്നെ,ഹാ ! ഇതെന്തൊരു പുകില്‍ !!
എന്‍ ഉള്ളു കീറി പൊളിക്കുകയാണിവര്‍,
ഇനിയുമുണ്ടോ എന്നറിയാനാ വ്യഗ്രത!!
ജാനകീ , നീ അറിയുന്നില്ലയോ , നമ്മള്‍
ഗണിച്ചോരാ കണക്കുകളെല്ലാം
പാടേ പിഴച്ചവയായിരുന്നു !!
എങ്കിലും ചിരിക്കുന്നു എന്തിനാലോ
നമ്മള്‍ വളര്‍ത്തിയ മക്കളാരും
കണക്കിലോട്ടുമേ പിന്നിലല്ല!!
സ്വര്‍ണഗനികള്‍ക്കെല്ലാമപ്പുറം,
സ്നേഹത്തുലാസുയര്‍ന്നിരുന്നു
തുറന്നു നോക്കിയില്ലാരുമാ കലവറ!!
അതിന്‍ ഭാരം താങ്ങില്ലവര്‍ക്കെ -
ന്നറിഞ്ഞിട്ടോ അധികം വച്ചതും
ബാക്കി വന്നതുമാ നിധി മാത്രം!!
പകച്ചു നിന്നിരുന്നാ കുടിലിനെ നോക്കി,
അതില്‍ പേറുമെന്‍ മക്കളെയും,
പൂജ്യത്തില്‍ നിന്നന്നു കൊയ്തെടുത്തു,
പൂജ്യകണ ക്കിനാല്‍ കൂട്ടി വെച്ചു,
മാനം പൂണ്ടു പറഞ്ഞന്നു നീ
സദാ "എന്‍റെ മക്കള്‍ , എന്‍റെ മക്കള്‍ " !!
രാവെളിച്ചത്തിന്‍ നിഴലുകല്‍ക്കപ്പുറം,
നോക്കികിടന്നോരാ വേളകളില്‍,
നമ്മള്‍ പണിതൊരാ മാളികയില്‍,
സ്വര്‍ഗീയ കിനാവുകളായിരുന്നു ...
ഇന്നാ മാളികയില്ല, കിനാക്കളോ ഒട്ടുമില്ല,
എല്ലാം ആ പഴയ കുടിലില്ലൊതുങ്ങി
തുടങ്ങിയ പൂജ്യത്തിന്‍ വലിപ്പം
വലിയോരോട്ടപ്പോല്‍ എന്നെ വിഴുങ്ങി ...
- അഹുറ മസ്സ്ദ
നക്കി തുടച്ചു എന്‍ മക്കളെല്ലാം,
എന്നിട്ടും, ഹാ !അടങ്ങുന്നില്ല ലഹള,
കാതോര്‍ത്തു കിടക്കുക്കയാണാ ബഹളം!!
"മിച്ചം വന്നൊരു നാണയത്തിന്‍ "മേല്‍,
തര്‍ക്കം തന്നെ,ഹാ ! ഇതെന്തൊരു പുകില്‍ !!
എന്‍ ഉള്ളു കീറി പൊളിക്കുകയാണിവര്‍,
ഇനിയുമുണ്ടോ എന്നറിയാനാ വ്യഗ്രത!!
ജാനകീ , നീ അറിയുന്നില്ലയോ , നമ്മള്‍
ഗണിച്ചോരാ കണക്കുകളെല്ലാം
പാടേ പിഴച്ചവയായിരുന്നു !!
എങ്കിലും ചിരിക്കുന്നു എന്തിനാലോ
നമ്മള്‍ വളര്‍ത്തിയ മക്കളാരും
കണക്കിലോട്ടുമേ പിന്നിലല്ല!!
സ്വര്‍ണഗനികള്‍ക്കെല്ലാമപ്പുറം,
സ്നേഹത്തുലാസുയര്‍ന്നിരുന്നു
തുറന്നു നോക്കിയില്ലാരുമാ കലവറ!!
അതിന്‍ ഭാരം താങ്ങില്ലവര്‍ക്കെ -
ന്നറിഞ്ഞിട്ടോ അധികം വച്ചതും
ബാക്കി വന്നതുമാ നിധി മാത്രം!!
പകച്ചു നിന്നിരുന്നാ കുടിലിനെ നോക്കി,
അതില്‍ പേറുമെന്‍ മക്കളെയും,
പൂജ്യത്തില്‍ നിന്നന്നു കൊയ്തെടുത്തു,
പൂജ്യകണ ക്കിനാല്‍ കൂട്ടി വെച്ചു,
മാനം പൂണ്ടു പറഞ്ഞന്നു നീ
സദാ "എന്‍റെ മക്കള്‍ , എന്‍റെ മക്കള്‍ " !!
രാവെളിച്ചത്തിന്‍ നിഴലുകല്‍ക്കപ്പുറം,
നോക്കികിടന്നോരാ വേളകളില്‍,
നമ്മള്‍ പണിതൊരാ മാളികയില്‍,
സ്വര്‍ഗീയ കിനാവുകളായിരുന്നു ...
ഇന്നാ മാളികയില്ല, കിനാക്കളോ ഒട്ടുമില്ല,
എല്ലാം ആ പഴയ കുടിലില്ലൊതുങ്ങി
തുടങ്ങിയ പൂജ്യത്തിന്‍ വലിപ്പം
വലിയോരോട്ടപ്പോല്‍ എന്നെ വിഴുങ്ങി ...
- അഹുറ മസ്സ്ദ


No comments:
Post a Comment