ഒളിച്ചുവച്ചൊരു കൃതികളിലേടുപ്പോല്,
വിറക്കൊണ്ടു സ്മിതം തൂകി നില്പ്പൂ .
ശേഷിപ്പതും അക്ഷരമറിയാതെവിടെയോ
വിരല്ത്തുമ്പിനാല് കുറിച്ചിട്ട വരികള്‍ ...!!
ചിറകിട്ടടിച്ചുല്ലസിച്ചൂ പറവകള്‍,
കൊതിയോടെ ഞാന്‍ നോക്കിനിന്നു .
കാതുകളിലൊരുള്വിളിയായ്ത്തീർന്നു
ആര്‍ത്തിരമ്പുമാ പതംഗതരംഗങ്ങള് ....!!
നെയ്തൂ ചിറകുകള് സ്വപ്നത്തിലെങ്കിലും,
മേഘങ്ങളെത്തൊട്ടുരുമ്മി പറക്കാന്‍ .
മോഹപ്പൂന്തോപ്പില് വിരിഞ്ഞൊരാ
'പൂമൊട്ട് ' മായാക്കാഴ്ചകളേറി പറന്നു ...!!
വെച്ചേച്ചുക്കെട്ടീ ഞാണിട്ടുപ്പൂട്ടി,
ഒട്ടിയ വയറില്‍ അരഞ്ഞാണ്‍ മുറുക്കി.
കാലുകളിടറി മരവിച്ച മനസ്സിലൊരു
ത്തണലിന്റെ പ്രത്യാശ പൂണ്ടു .....!!
ഞാനൊരു തെരുവിന്റെ മകളെന്നി -
രിക്കിലും , വ്യാമോഹമാണിതെന്ന -
വിളിപ്പാടു കേള്‍ക്കിലും , പറക്കണം !
പറന്നകലണം! ഇരുളിലതാ നീളുന്ന
നീചക്കരങ്ങളില് പിടയും മുന്‍പേ ....
---------- ----------
ചെളിപ്പിടിച്ചുത്തുരുമ്പിച്ച കാലെന്നെ ,
ഊക്കോടുക്കൂടിച്ചവിട്ടി മെതിച്ചു .
മുക്കിലൊതുങ്ങി ,ഒരു ശ്രമം- പാഴ്ശ്രമം !
കെട്ടിയ ചിറകുകള് പ്പൊട്ടിച്ചിതറി ....!!
ആശ തന്ക്കൂമ്പാരം കാറ്റില്‍ പറത്തി ,
നാടികളുലഞ്ഞു വലിഞ്ഞു മുറുകി,
ലയിച്ചൂ സ്വേദ ബിന്ദുക്കളെല്ലാം,
എമ്പാടും കാമത്തിന് ഗന്ധം പരത്തി....!!
ഭഗ്നാശ്രുവില്ലാ വദനങ്ങളി,ലതാശ്ച്ചര്യം;
വറ്റി വരണ്ടു പോയോരുറവകളെല്ലാം..
കേണുവിളിച്ചു കരഞ്ഞിട്ടുമെന്തിന് ??
അതുമൊരു പാഴ്ശ്രമമാകുകില്ലേ ??
ആമിഷം കൊത്തിവ്വലിച്ചൂ കഴുകര്‍ !
ശ്യാവമാ ചേലയില്‍ രക്തം പുരട്ടി ..
ശക്തിക്കുമേല്‍ കിടന്നലറി ഒരുവള്‍ !
ആശ്രയമില്ലാതടങ്ങി കിടപ്പൂ ,,,,
വീണ്ടും വിരിയിച്ചു ഞാനാച്ചിറകുകള് ,
ആര്ത്തിക്കടിയിലണുക്കളായ് മാറി..
ക്രോധത്താലുറഞ്ഞുത്തുള്ളി, പിന്നെ
വേദനയമര്‍ത്തി കിടന്നതും ചിന്തിച്ച്....
--------- -----------
ത്തുടരുമീ കഥ, മനസ്സിലുറച്ചുപ്പോയ്,
ഒരു 'പട്ട'മായ് കല്പിച്ചതേറ്റു വാങ്ങി ..
ശാന്തയായ്, വലിച്ചുക്കുത്തിയൊരുടയാട,
'ഞൊറിഞ്ഞുടുക്കാന്‍ താനേ പഠിച്ചു !!
ചുണ്ടില്ച്ചോപ്പു കലര്‍ത്തി ചിരിച്ചു ,
കങ്കണ കിങ്കിണി താളമായ് പാടി ,
മുല്ലപ്പൂമൊട്ടുകളതേറെ വളര്‍ന്നു ,
അഞ്ജനം കണ്‍കളില്‍ രാഗമായ്.....!!
ഇങ്ങനെ കണ്ടൊരായിരം കോലങ്ങള്‍ ,
പ്രണയത്തിന് ദാഹക്കെടുതലായ് മാറും
പ്രചാരികളാണെന്നതോര്ക്കുവിന് -- നിങ്ങള്‍
വിളിപ്പതു- " വേശ്യ" എന്നാകിലും -- കഷ്ടം !!
---- അഹുറ മസ്സ്ദ ---

2 comments:
ചെളിപ്പിടിച്ചുത്തുരുമ്പിച്ച കാലെന്നെ ,
ഊക്കോടുക്കൂടിച്ചവിട്ടി മെതിച്ചു .
മുക്കിലൊതുങ്ങി ,ഒരു ശ്രമം- പാഴ്ശ്രമം !
കെട്ടിയ ചിറകുകള് പ്പൊട്ടിച്ചിതറി ....!!
ആശ തന്ക്കൂമ്പാരം കാറ്റില്‍ പറത്തി ,
നാടികളുലഞ്ഞു വലിഞ്ഞു മുറുകി,
ലയിച്ചൂ സ്വേദ ബിന്ദുക്കളെല്ലാം,
എമ്പാടും കാമത്തിന് ഗന്ധം പരത്തി....!!
വാക്കുകൾ മുള്ള് പോലെ നോവ് തീണ്ടുന്നു.. നന്നായി..
:)
Post a Comment